തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ സമുദ്രതീരത്ത് ഇരുകായലുകളാൽ അതിർത്തിയൊരുക്കി, രണ്ടുപാലങ്ങളാൽ നിബന്ധിതമായ, കയർ റാട്ടുകളുടെ സംഗീതമുതിർക്കുന്ന, കേരവൃക്ഷങ്ങളുടെ കൗതുകമേറ്റുന്ന, പച്ചപ്പണിഞ്ഞ മനോഹര പ്രദേശമാണ് പരവൂർ. ആഴിയും പുഴയും പൊഴിയും സാന്ധ്യസൂര്യനുമൊരുക്കുന്ന മാസ്മരിക സൗന്ദര്യത്താൽ പ്രൗഢമാണ് ചരിത്ര സ്മരണകളുറങ്ങുന്ന, വിനോദസഞ്ചാരികൾക്ക് വിസ്മയശോഭയൊരുക്കുന്ന ഈ അലൗകിക പ്രദേശം.
കലയും സാഹിത്യവും സംസ്കാരവും വിജ്ഞാനവും പാരമ്പര്യമായി വിളഞ്ഞൊഴുകിപ്പരന്ന മണ്ണിൽ കാലത്തിനുകെടാവിളക്കായി പരവൂർ വി. കേശവനാശാനും മഹാകവി കെ.സി. കേശവപിള്ളയും ദേവരാജ൯ മാസ്റ്ററും നിലകൊള്ളുന്നു. ഈ മണ്ണിന്റെ സംസ്കൃതിയിൽ രൂപം കൊണ്ട കലാ-സാഹിത്യ-സാംസ്കാരിക സംഘടനയാണ് പരവൂർ ഫൈ൯ ആർട്സ് സൊസൈറ്റി (ഫാസ്).
തിരുവിതാംകൂർ-കൊച്ചി ശാസ്ത്രസാഹിത്യ, ധർമസ്ഥാപനങ്ങൾ രജിസ്റ്ററാക്കൽ നിയമപ്രകാരം 1976 ഡിസംബറിൽ ക്യൂ 566/76 നമ്പരായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തി വരുന്ന സാംസ്കാരിക സ്ഥാപനമാണ് പരവൂർ ഫൈ൯ ആർട്സ് സൊസൈറ്റി. കേരള സംഗീതനാടക അക്കാദമിയുടെയും നെഹ്രു യുവകേന്ദ്രയുടെയും അംഗീകാരത്തോടെയാണ് ഫാസ് പ്രവർത്തിക്കുന്നത്. പരവൂരും പൂതക്കുളവും ചിറക്കരയും പരിസരപ്രദേശങ്ങളുമാണ് ഇതിന്റെ പ്രവർത്തന മേഖല.
1976 ഡിസംബർ 11-ന് ഡോ. കവിയൂര്‍ രേവമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. കെ. രവീന്ദ്രനാഥന്‍ നായർ (ജനറല്‍ പിക്ചേഴ്സ്) ഭദ്രദീപം കൊളുത്തി ഫാസിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. അന്ന് കൊല്ലത്തിനും ആറ്റിങ്ങലിനും ഇടയ്ക്കുള്ള ഏക ഫൈ൯ ആർട്സ് സൊസൈറ്റി ആയിരുന്നു പരവൂര്‍ ഫാസ്. നാടകം, കഥകളി, നൃത്തം, സംഗീതം, മാജിക്, തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കുകയും കലാ-സാംസ്കാരികപ്രദർശനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നുതിനു പുറമെ വിവിധ മേഖലകളിൽ വ്യക്തിമുദ്രചാർത്തിയ കലാ-സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ പ്രതിഭകളെ ആദരിക്കുന്നതിലും ഫാസ് എന്നും മുൻപന്തിയിലാണ്. പരവൂര്‍ ദേവരാജ൯ മാസ്റ്റർക്ക് ഫാസ് ഒരുക്കിയ വർണാഭമായ സ്വീകരണം എക്കാലവും സ്മരിക്കപ്പെടും. ദേവരാജ൯ മാസ്റ്ററുടെ ചലച്ചിത്ര സംഗീത സുവർണജൂബിലി ആഘോഷം ഫാസും കൈരളി ടി.വി. ചാനലും സംയുക്തമായി പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ പകിട്ടാർന്ന പരിപാടികളോടെ സംഘടിപ്പിക്കുകയുണ്ടായി.
ഫാസിന്റെ പ്രവർത്തന മേഖലകളിലെ ഹൈസ്കൂളുകളിൽ പഠിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും ഉയർന്ന /സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കും ഫാസ് അംഗങ്ങളുടെ മക്കളിൽ ഏറ്റവും ഉയർന്ന മാർക്ക് /സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്കും എല്ലാ വർഷവും ക്യാഷ് അവാർഡുകൾ നൽകുന്ന പദ്ധതി ഫാസ് നടത്തിവന്നു. പരവൂർ ഫൈ൯ ആർട്സ് സൊസൈറ്റിയും കോട്ടപ്പുറം നായ൯വിളവീട്ടിൽ ശ്രീ. ജയസൈഗാളുമാണ് (ശ്രീ.ജയസൈഗാളിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി) ക്യാഷ് അവാർഡുകൾ നൽകുന്നത്. 2020 മുതൽ പൊതുവിഭാഗത്തിന് ക്യാഷ് അവാർഡ് നൽകുന്നില്ല. നാടകം, കഥകളി, സംഗീതസദസ്സ്, ഗാനമേള, ക്ലാസിക്കല്‍ ഡാൻസ്, മാജിക്, മിമിക്രി, ഖൊയര്‍ തുടങ്ങി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികൾ, കുടുംബസംഗമങ്ങൾ, പ്രാദേശിക-ദേശീയ-അന്തർദേശീയ സാംസ്കാരിക വിനിമയ യാത്രാ പരിപാടികൾ, കുടുംബവിനോദ യാത്രകൾ, വികസനസെമിനാറുകള്‍, കരിയര്‍ ഗൈഡൻസ് ക്ലാസ്സുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകള്‍, നാടന്‍ പാട്ടുകളരി, പകർച്ച വ്യാധികൾക്കെതിരെ ഭവനസന്ദർശന-ബോധവത്കരണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് ശാസ്ത്രീയബോധവും സാമൂഹികോൾക്കാഴ്ചയും ലഭ്യമാക്കാനുതകുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ശാസ്ത്രീയ സംഗീത-വാദ്യോപകരണക്ലാസ്സുകൾ, ചെസ് പരിശീലനം, ചെസ് ടൂർണമെന്റ്, ചലച്ചിത്ര ക്ലബ്ബ്, സസ്നേഹം പദ്ധതി, ലൈബ്രറി തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വിവിധപരിപാടികൾ ഫാസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ഫാസിന്റെ വാർഷിക പരിപാടികളിൽ കേരളത്തിലെ പ്രശസ്തരായ കലാ-സാഹിത്യ നായകന്മാര് പങ്കെടുക്കാറുണ്ട്. ഫാസിന്റ നാല്പതാമത് പ്രോഗ്രാമായി സി. എല്‍. ജോസിന്റെ څജ്വലനംچ എന്ന നാടകം രംഗത്ത് അവതരിപ്പിച്ചത് ഫാസ് അംഗങ്ങളാണ്.
2000 വർഷം പഴമക്കമുള്ള കേരളത്തിലെ ഏറ്റവും പുരാതനകലാരൂപമായ ‘കൂടിയാട്ടം’ പരവൂരിൽ ആദ്യമായി അരങ്ങേറിയതും ഫാസിന്റെ വേദിയിലാണ്. പരവൂരിന്റെ അഭിമാനസ്തംഭങ്ങളായ വി. കേശവനാശാന്റെ 150-ാമത് ജന്മവാര്ഷികവും മാഹാകവി കെ. സി. കേശവപിള്ളയുടെ 141-ാമത് ജന്മവാർഷികവും 2009-ല്‍ ഫാസ് സമുചിതമായി ആഘോഷിച്ചു. ഫാസ് ഒരുക്കുന്ന വേദികള്‍ ലഭിക്കുവാ൯ കേരളത്തിലെ എല്ലാ കലാ സംഘങ്ങളും ആഗ്രഹിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ക്ഷമയോടെയും അച്ചടക്കത്തോടെയും പരിപാടികള്‍ ആസ്വദിക്കുന്ന സദസ്സ് ലഭിക്കും എന്നുള്ള ഒരു പ്രത്യേകത കൂടി ഫാസിന്റെ വേദികൾക്കുണ്ട്. ഫാസിന്റെ അംഗങ്ങളും അതിഥികളും പുലർത്തുന്ന ഉയർന്ന ആസ്വാദനനിലവാരവും സഹകരണ മനോഭാവവും എല്ലാ കലാകാരന്മാരുടെയും പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. ആധുനിക ഇലക്ട്രോണിക് യുഗത്തില്‍ വിജ്ഞാനവും വിനോദവും വിരൽത്തുമ്പിലും അത് വീടിനുള്ളിൽത്തന്നെ സ്വസ്ഥമായി ആസ്വദിക്കാവുന്ന സാഹചര്യവും റിയാലിറ്റിഷോകളും ഒക്കെ നിലവിൽവന്നതോടെ സ്റ്റേജ് പ്രോഗ്രാമുകളുടെ ആകർഷണം കുറഞ്ഞിട്ടുണ്ട്. പ്രതിമാസ പരിപാടികള്‍ എന്ന പതിവിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന നാലോ അഞ്ചോ കലാമൂല്യമുള്ള പരിപാടികള്‍ വർഷത്തിൽ എന്ന രീതിയിലേയ്ക്ക് ഫാസ് ഇപ്പോൾ മാറിയിട്ടുണ്ട്. അംഗങ്ങളുടെ കുടുംബക്കൂട്ടായ്മയിലേക്കും വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തനങ്ങളിലേക്കും ഫാസിന്റെ പ്രവർത്തനം വൈവിദ്ധ്യവത്കരിക്ക പ്പെട്ടിരിക്കുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരവൂരിന്റെ തിളക്കമാർന്ന ചരിത്രം “പരവൂര്‍ ഒരു ചരിത്ര സ്മരണിക 1985” എന്ന ഗ്രന്ഥത്തിലൂടെ ഫാസ് പ്രസിദ്ധീകരിച്ചിരുന്നു. ഏറെ പ്രശംസിക്കപ്പെട്ട ആ സ്മരണികയുടെ പ്രതികൾ ലഭ്യമല്ലാതെ വന്നപ്പോൾ അതിന്റെ പുനഃപ്രസിദ്ധീകരണത്തിനായി എല്ലാ ഭാഗത്തുനിന്നും സമ്മർദം ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ചരിത്രസ്മരണികയുടെ പരിഷ്കരിച്ച പുനഃപ്രസിദ്ധീകരണം 2010-ല്‍ നടത്തുവാ൯ കഴിഞ്ഞത് ഫാസിന്റെ ചരിത്രനേട്ടമാണ്. ദേവരാഗങ്ങളുടെ രാജശില്പിയായ പരവൂര്‍ ജി ദേവരാജ൯ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പരവൂർ ഫൈ൯ ആർട്സ് സൊസൈറ്റി څദേവരാജസ്മാരക ഗ്രന്ഥം 2007چ പ്രസിദ്ധീകരിക്കുകയുണ്ടായി.
സർഗ്ഗധനനായ ദേവരാജ൯ മാസ്റ്ററുടെ സംഗീതത്തിലുള്ള അവഗാഹവും ശുദ്ധസംഗീതത്തോടുള്ള പ്രതിബദ്ധതയും ഗൗരവതരമായ സമീപനവും അദ്ദേഹം മലയാള ചലച്ചിത്ര-നാടക ഗാനശാഖയ്ക്കു നൽകിയ അമൂല്യ സംഭാവനയും മാസ്റ്റർ രൂപപ്പെടുത്തിയ ഖൊയർ എന്ന നൂതന സംഗീത ശില്പത്തിന്റെ ചാരുതയും മാസ്റ്റർ ചിട്ടപ്പെടുത്തിയ തനതായ ഷഡ്ക്കാല പല്ലവികളുടെ നവ്യസങ്കേതങ്ങളുമൊക്കെ ഈ സ്മാരകഗ്രന്ഥത്തിൽ പ്രതിപാദന വിഷയമായിട്ടുണ്ട്.
എല്ലാ വർഷവും ഫാസ് സംഘടിപ്പിക്കുന്ന ഫാസ് അംഗങ്ങളുടെ കുടുംബമേളകൾ കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഊഷ്മളമാക്കുവാനും ഉതകുന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ-കായിക പ്രകടനങ്ങൾ കുടുംബമേളയ്ക്ക് കൊഴുപ്പുകൂട്ടുന്നു. കൂടാതെ ഏകദിനടൂറുകൾ (കന്യാകുമാരി, വീഗാലാൻഡ്, ആതിരപ്പള്ളി, കൊച്ചി, പാലരുവി-അച്ചൻകോവിൽ-തെന്മല, തിരുവനന്തപുരം, ISRO, തുടങ്ങിയവ), 2007-ല്‍ 18 ദിവസം നീണ്ടുനിന്ന ഉത്തരേന്ത്യ൯ ടൂർ, 2008-ല്‍ 21 ദിവസം നീണ്ടുനിന്ന ഉത്തരപൂർവ ഭാരത-നേപ്പാള്‍ ടൂർ, പൂന-ബോംബെ-അജന്ത-എല്ലോറ ടൂർ, രാജസ്ഥാ൯ ടൂർ, ശ്രീലങ്ക- തായ്ലൻഡ് ടൂർ, ചെന്നൈ-ആ൯ഡമാ൯ ടൂർ, വയനാട്, മൂന്നാർ, രാമേശ്വരം-ധനുഷ്ക്കോടി ടൂറുകൾ എന്നിവയൊക്കെ സംഘടിപ്പിക്കുവാ൯ ഫാസിന് കഴിഞ്ഞു എന്നത് സന്തോഷപൂർവം ഓർക്കുന്നു. അംഗങ്ങളുടെ താല്പര്യപ്രകാരം ടൂറുകൾ ക്രമീകരിച്ചു നടപ്പിലാക്കാ൯ ഒരു സഞ്ചാരി ക്ലബ്ബും ഫാസിൽ പ്രവർത്തിച്ചുവരുന്നു.
1976-മുതൽ നിർവിഘ്നം അവിരാമമായി പ്രവർത്തിക്കുന്നു എന്നത് ഒരു സന്നദ്ധ സംഘടനയെ സംബന്ധിച്ച് അഭിമാനകരമാണ്. രജിസ്റ്റര്‍ ചെയ്ത കാലം മുതല്‍ നാളിതുവരെയുള്ള രജിസ്റ്ററുകൾ, കൃത്യമായി ആഡിറ്റുചെയ്ത കണക്കുകള്‍, അംഗങ്ങളുടെ പട്ടിക, നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം സുതാര്യമായും കൃത്യമായും എഴുതി സൂക്ഷിക്കുന്ന, രജിസ്ട്രേഷ൯ യഥാസമയം പുതുക്കുന്ന സംഘടനയെന്ന നിലയിൽ ഫാസ് ഒരു ജീവത്ത് പ്രസ്ഥാനം തന്നെയാണ്. ഫാസിന്റെ ഇക്കാലയളവിലെ പ്രവർത്തനത്തിന്റെ ബാക്കി പത്രമാണ് ബഹുജനങ്ങൾക്ക് ഫാസിലുള്ള വിശ്വാസവും, ഫാസിന് സ്വന്തമായുള്ള പതിനൊന്നരസെന്റ് വസ്തുവും അതിലുള്ള മനോഹരമായ ഫാസ് ആഫീസും പി.കെ. കാർത്തികേയ൯നായർ മെമ്മോറിയൽ ലൈബ്രറിയും ഉൾപ്പെടുന്ന കെട്ടിടവും. പരവൂരിന്റെ പ്രിയപുത്ര൯ ദേവരാജ൯ മാസ്റ്റർ 1994 മുതൽ മരണം വരെ ഫാസുമായി പുലർത്തിയ വാത്സല്യപൂർണമായ സ്നേഹബന്ധവും സഹകരണവും ഫാസിന്റെ മികവാർന്ന പ്രവർത്തനത്തിനുള്ള സാക്ഷിപത്രമാണ്. മാസ്റ്റര്‍ പകർന്നു തന്ന സ്നേഹത്തിനും സഹായങ്ങൾക്കും ഫാസ് എന്നും മാസ്റ്ററോട് കടപ്പെട്ടിരിക്കുന്നു.
ദേവരാജന്‍ മാസ്റ്റർ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ “പരവൂർ കൊച്ചുഗോവിന്ദനാശാ൯-കൊച്ചുകുഞ്ഞ് സ്മാരക ദേവരാജ സംഗീത അവാർഡ്”നായുള്ള സംഗീതമത്സരം നടത്തുവാനും അവാർഡ് നല്കുവാനും ചുമതലപ്പെടുത്തിയിട്ടുള്ളത് പരവൂർ ഫാസിനെയാണ്. പ്രസ്തുത അവാർഡിനായുള്ള സംഗീതമത്സരം 2004 മുതൽ ഫാസ് നടത്തിവരുന്നുണ്ട്. ദേവരാജ സംഗീത മത്സരം 2004-ൽ പരവൂരിലും 2005-ല്‍ കൊല്ലത്തും (2006-ൽ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് മത്സരം നടത്തിയില്ല.) 2007-ല്‍ പരവൂരിലും 2008-ല്‍ തിരുവനന്തപുരത്തും 2009 മുതൽ പരവൂരിലുമാണ് നടത്തിവരുന്നത്. മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ചാണ് മത്സരം നടത്താറുള്ളത്. 2011-മുതൽ കൂടുതൽ പ്രൗഢിയോടെ രണ്ടുദിവസങ്ങളിലായാണ് മത്സരം നടത്തുന്നത്. ദേവരാജ൯ മാസ്റ്ററുടെ അനുജ൯ ശ്രീ. ജി. രവീന്ദ്ര൯ അദ്ദേഹത്തിന്റെ അമ്മയുടെ സ്മരണയ്ക്കായി 2018 മുതൽ കൊച്ചൂകുഞ്ഞുസ്മാരക പാചകമത്സരവും അച്ഛന്റെ സ്മരണയ്ക്കായി 2019 മുതൽ പരവൂർ കൊച്ചുഗോവിന്ദനാശാ൯ സ്മാരക മൃദംഗമത്സരവും നടത്താ൯ ഫാസിനെ ചുമതലപ്പെടുത്തിയതനുസരിച്ച് ഈ മത്സരങ്ങളും നടത്തിവരുന്നു.
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഫാസ് വനിതാ വേദി, ഫാസ് യുവജനവേദി, ഫാസ് ബാലവേദി എന്നീ വിഭാഗങ്ങൾകൂടി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ പുതിയവിഭാഗങ്ങള്‍ ഫാസിന്റെ പ്രവർത്തനത്തിന് ആക്കം കൂട്ടും. സ്റ്റേജ് പരിപാടികളുള്ള മാസങ്ങളിൽ മാത്രമേ സബ്സ്ക്രിപ്ഷ൯ ഈടാക്കാറുള്ളു. ഈ സാഹചര്യത്തിലും കേരളത്തിൽ ലഭ്യമാകുന്നതിൽ വച്ച് ഏറ്റവും നല്ല നിലവാരം പുലർത്തുന്ന സ്റ്റേജ് പരിപാടികൾ ഫാസിന് അവതരിപ്പിക്കുവാ൯ കഴിയുന്നത് ഈ സംഘടനയെ സ്നേഹിക്കുന്ന സ്ഥാപനങ്ങളുടെയും അംഗങ്ങളുടെയും പൊതു ജനങ്ങളുടെയും സഹായം കൊണ്ടാണ്.
സ്നേഹത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ഒരു സംസ്കാരമാണ് ഫാസിന്റേത്. ഇതില്‍ നിന്നുള്ള ഊർജം ഉൾക്കൊണ്ടുവേണം പരവൂർ വി. കേശവനാശാനും മഹാകവി കെ. സി. കേശവപിള്ളയും ദേവരാജന്‍ മാസ്റ്ററും പരവൂരിലെ മറ്റനേകം പ്രതിഭാധനന്മാരായ മുൻഗാമികളും തെളിച്ചു കാട്ടിയ വെളിച്ചം വരും തലമുറകൾക്ക് കൈമാറുവാ൯. ഈ വെളിച്ചം ഫാസിനെ മുന്നോട്ടു നയിക്കുന്നു.
കെ സദാനന്ദൻ, പ്രസിഡന്റ്
വി. രാജു, സെക്രട്ടറി
എസ്. രാജീവനുണ്ണിത്താൻ, ട്രഷറർ
1. കെ. സദാനന്ദ൯, പ്രസിഡന്റ്, [9446043866]
2. ജെ. പ്രസാദ്, വൈസ് പ്രസിഡന്റ്, [9447894601]
3. വി. രാജു, സെക്രട്ടറി, [9495702743]
4. എസ്. രാജീവനുണ്ണിത്താ൯, ട്രഷറര്‍, [9447591807]
5. കെ ജയലാൽ, ജോയിന്റ് സെക്രട്ടറി, [9446111576]
6. ജെ. വിജയന് പിള്ള, ജോയിന്റ് സെക്രട്ടറി, [94005 89850]
7. അരുൺ എസ്., കമ്മിറ്റി അംഗം, [8606016001]
8. ടി.എസ്. ജയ്കുമാർ, കമ്മിറ്റി അംഗം, [9895105457]
9. ഡി. രവികുമാർ, കമ്മിറ്റി അംഗം, [9895051331]
10. എസ്. ശിബി, കമ്മിറ്റി അംഗം, [9447560342]
11. കെ.എ. റഹിം, കമ്മിറ്റി അംഗം, [9400944471]
12. സനൽകുമാർ എസ്., കമ്മിറ്റി അംഗം, [9895115747]
13. സിജി. എസ്., കമ്മിറ്റി അംഗം, [9895072009]
14. എം.പി. ഗോപകുമാർ, കമ്മിറ്റി അംഗം, [9446917086]
15. കെ. ശശിധര൯നായർ, കമ്മിറ്റി അംഗം, [9747462219]
16. സാബു എസ്., കമ്മിറ്റി അംഗം, [9809849712]
17. ഡോ: ആർ. പ്രസന്നകുമാർ, കമ്മിറ്റി അംഗം, [9446523801]
18. കെ. രാജ൯, കമ്മിറ്റി അംഗം, [9447251893]
19. എസ്. ഗിരിലാൽ, കമ്മിറ്റി അംഗം, [9447601232]
20. ജി. നാഗപ്പ൯പിള്ള, കമ്മിറ്റി അംഗം, [9895118040]
21. ജെ. വിജയകുമാരക്കുറുപ്പ്, കമ്മിറ്റി അംഗം, [9895309753]
22. സുബാഷ്ബാബു വി. പിള്ള, കമ്മിറ്റി അംഗം, [8606482212]
23. കെ. ഗണപതി, കമ്മിറ്റി അംഗം, [9446114083]
24. പ്രമോദ് ചന്ദ്ര൯, കമ്മിറ്റി അംഗം, [9446111532]
25. വി.കെ. ശാന്ത തിലക൯, കമ്മിറ്റി അംഗം, [9633313189]
26. സി. വിജയനാഥ൯പിള്ള, ആഡിറ്റര്‍, [8943729342]
27. എം. സിദ്ധാർത്ഥ൯, ആഡിറ്റര്‍, [9446291007]
28. ശ്യാമ ബോസ്, വനിതവേദി കണ്‍വീനര്‍, [9895132910]
29. ഗീതാഞ്ജലി എ.എസ്., യുവജനവേദി കണ്‍വീനര്‍, [9446291007]
1. എൻ. പ്രഭാകരൻ നായർ, പ്രസിഡന്റ്, []
2. കെ. തങ്കപ്പൻപിള്ള, വൈസ് പ്രസിഡന്റ്, []
3. ആർ. സുകുമാരക്കുറുപ്പ്, സെക്രട്ടറി, []
4. ഡി. ചന്ദ്രമോഹൻ, ജോയിന്റ് സെക്രട്ടറി, []
5. കെ. എസ്. ഷഫീക്കുദീൻ, ട്രഷറര്‍, []
6. പി. ജയസിംഗ്, കമ്മിറ്റി അംഗം, []
7. എൻ. വാസുദേവൻപിള്ള, കമ്മിറ്റി അംഗം, []
8. വി. കൊച്ചുകൃഷ്ണപിള്ള, കമ്മിറ്റി അംഗം, []
9. ആർ. ജനാർദ്ദനൻപിള്ള, കമ്മിറ്റി അംഗം, []
10. ആർ. ശശിധരൻപിള്ള (പൂതക്കുളം), കമ്മിറ്റി അംഗം, []
11. പി. രവീന്ദ്രൻആശാൻ, കമ്മിറ്റി അംഗം, []
12. ആർ. ശശിധരൻപിള്ള, കമ്മിറ്റി അംഗം, []
13. പി. ലക്ഷ്മണൻപിള്ള, ആഡിറ്റര്‍, []
14. ബി. രാമദാസ്, ആഡിറ്റര്‍, []
15. വി. സുരേന്ദ്രൻ, ആഡിറ്റര്‍, []